ഇബ്റാഹീമുബ്നു അദ്ഹം

കെ. പി. മുഹമ്മദ് ബിൻ അഹ്മദ് (رحمه الله)

Last Update March 23, 2019, Rajab 16, 1440 AH

സൂഫിസം, സുന്ദരമായ ഇസ്ലാം മതത്തിന്റെv സ്വരൂപം അനാചാരങ്ങളാകുന്ന ബിദ്അത്തുകള്കൊGണ്ട് വികൃതമാക്കി എന്ന്‍ വിവരിച്ചത് വായനക്കാര്‍ ഓര്ക്കുസമല്ലോ. ദൈവസൃഷ്ടിയായ ഇസ്ലാമിനെ മനുഷ്യസൃഷ്ടിയായ മറ്റൊരു മതമാക്കി സൂഫിസം അലങ്കോലപ്പെടുത്തിയിരിക്കുകയാണെന്നു പറയാം. ഇബ്റാഹീമുബ്നു അദ്ഹം (മരണം 161 ഹി:) എന്ന ഒരു സൂഫിവര്യന്‍ ബല്ഖ്യ (بلخ) സിംഹാസനം വിട്ടോടി സൂഫിപട്ടം ധരിച്ച് ഫക്വീറായി നടന്ന കഥ കേള്ക്കാകത്തവര്‍ നമ്മുടെ ഇടയില്‍ വിരളമാണ്. ഈ കഥാപുരുഷന്‍ (ചരിത്രപുരുഷനാണെന്നതിന്നു മതിയായ തെളിവില്ല) സൂഫികളുടെ നേതാവും മാതൃകാപുരുഷനുമായാണവര്‍ കണക്കാക്കുന്നത്. പ്രസിദ്ധ സൂഫീഗ്രന്ഥമായ ഇര്ശാവദുല്‍ യാഫിയില്‍ സാഹിദുകളായ സൂഫികളുടെ തലവന്‍ എന്ന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്.

كما قال رأس الزاهدين ابن أدهم

“സാഹിദുകളുടെ തലവനായ ഇബ്നുഅദ്‌ഹം പറഞ്ഞതുപോലെ:”

അതുകൊണ്ട് ഇദ്ദേഹത്തെ മാതൃകയാക്കിയാണ് സൂഫികള്‍ ഭൗതിക ജീവിതസുഖം പാടെ ഉപേക്ഷിച്ച് ഫക്വീറായി കരിമ്പടം ധരിച്ച് അലഞ്ഞു നടക്കുന്നത്. അദ്ദേഹം പാടിയതായി ഇര്ശാസദുല്‍ യാഫിയില്‍ തന്നെ കാണാം.

تركت الخلق طرّافى رضاك
وأيتمت العيال لكى أراك

സാരം: “പടച്ചവനേ, നിന്റെأ തൃപ്തിക്കുവേണ്ടി സമസ്ത സൃഷ്ടികളെയും ഞാനിതാ ഉപേക്ഷിച്ചിരിക്കുകയാണ്. നിന്നെ ദര്ശി ക്കുവാനായി സന്തതികളെ അനാഥരാക്കിയിരിക്കുകയാണ്.”

അല്ലാഹുവിന്റെി സകല സൃഷ്ടികളെയും യാതൊരു വകഭേദവുമില്ലാതെ ഉപേക്ഷിക്കുന്നത് അല്ലാഹുവിന്ന്‍ ഇഷ്ടമാണെന്ന്‍ ആരാണ് പറഞ്ഞത്. സമസൃഷ്ടികളില്‍ ആരെല്ലാം ഉള്പ്പെ ടുമെന്ന് ഒന്ന്‍ ചിന്തിച്ചുനോക്കുക. എല്ലാ സൃഷ്ടികളെയും ഉപേക്ഷിക്കണമെന്ന് അല്ലാഹു പരിശുദ്ധഖുര്ആഷനില്‍ പറഞ്ഞിട്ടുണ്ടോ? റസൂല്‍ (സ്വ) തിരുവചനങ്ങളിലൂടെ ഉപദേശിച്ചിട്ടുണ്ടോ? സ്വഹാബാ കിറാമോ, സദ്‌വൃത്തന്മാര്‍, പൂര്വ്വീ കര്‍ മുതലായവരോ അങ്ങിനെ പറഞ്ഞിട്ടുണ്ടോ? അനാഥരെ രക്ഷിക്കാനാവാതെ സ്വന്തം മക്കളെ അനാഥകളാക്കി വിടുവാന്‍ ആരാണ് ഉപദേശിച്ചത്. സന്യാസി മതത്തില്‍ നിന്നല്ലാതെ ഇസ്ലാമില്‍ ഇതിന്ന്‍ മാതൃകയില്ല. ഇബ്റാഹീമുബ്നു അദ്‌ഹമിന്റെല ഈ പദ്യം ഈണത്തില്‍ ആലപിച്ചു നീട്ടിവലിച്ചു വിശദീകരിച്ച് മുസ്ലിം സമൂഹത്തെ നിഷ്ക്രിയരാക്കുവാന്‍ വാചാലതയോടെ നമ്മുടെ ‘വാഇദീ’ങ്ങള്‍ ശ്രമിക്കുന്നു. മുസ്ലിംകളെ നിഷ്ക്രിയരാക്കുന്ന ഇത്തരം ഉപദേശങ്ങളുടെ ദുഷ്ഫലങ്ങളാണല്ലോ ഈ മുസ്ലിംകളെ പിന്നോക്കരില്‍ പിന്നോക്കരാക്കി മാറ്റിയതും. انا لله وانا اليه راجعون

അല്ലാഹുവിന്റെള ഭൂമിയില്‍ അന്തസ്സോടെ ജീവിച്ചു പരലോകത്ത് സ്വര്ഗാിയതവകാശികളാകുവാന്‍ ഈ നിലക്കുള്ള ജീവിത മാതൃക ഫലപ്പെടുകയില്ലല്ലോ. ഈ ഇബ്റാഹീമുബ്നു അദ്‌ഹമിനെ ചുറ്റിപ്പറ്റി മിനഞ്ഞുണ്ടാക്കിയ ഭാവനാസൃഷ്ടിയായ കഥയാണ്‌ സൂഫിസത്തിന്റെബ അവലംബം. കഥ കളവാണെങ്കിലും സൂഫികള്‍ അത് അവരുടെ ഉത്തമരേഖയായി സ്വീകരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ഉദ്ധരിക്കാം. അത് ചിന്തിച്ച് ഗ്രഹിച്ചാല്‍ ഇസ്ലാമും സൂഫിസവും തമ്മിലുള്ള അന്തരം വ്യക്തമാകും. അബുഅബ്ദുറഹ്മാനു സ്സുല്ലമി (മരണം 412 ഹി:) തന്റെസ ത്വബക്വാത്തുസൂഫിയ: (طبقات الصوفية) എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച പ്രകാരമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. (സൂഫിയാക്കള്ക്കുതവേണ്ടി) കള്ളക്കഥകള്‍ നിര്മ്മി ച്ചുണ്ടാക്കുന്നയാള്‍ എന്നാണ് ഇദ്ദേഹത്തെ സംബന്ധിച്ച് ഹദീഥ്‌ പണ്ഡിതന്മാരുടെ അഭിപ്രായം. കഥകളാണെങ്കിലും സൂഫിസത്തിന്റെക മൂലകല്ലാണല്ലോ അത്. അതാണിതിന്റെ് പ്രാധാന്യം. ഇബ്റാഹീമുബ്നു അദ്‌ഹം പറയുന്നു. “എന്റെെ പിതാവ് ഖുറാസാനിലെ രാജാക്കളില്പെെട്ട ആളായിരുന്നു. ഞാന്‍ യുവാവായിരിക്കുമ്പോള്‍ വേട്ടക്ക് പുറപ്പെട്ടു. കൂടെ എന്റെഖ നായയും ഉണ്ടായിരുന്നു. അങ്ങനെ ഒരു മുയലിനെയോ, കുറുനരിയെയോ തേടിപ്പിടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഒരശരീരി ശബ്ദിക്കുന്നതു കേട്ടു. ഇതിന്നാണോ നിന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? ഇതാണോ നിന്നോട് കല്പിടക്കപ്പെട്ടിട്ടുള്ളത്? അപ്പോള്‍ ഞാന്‍ പരിഭ്രമിച്ച് തരിച്ചുനിന്നുപോയി. പിന്നെയും ഞാന്‍ വേട്ടക്ക് തിരിഞ്ഞു. ഞാന്‍ സവാരി ചെയ്തിരുന്ന മൃഗത്തെ രണ്ടാമതും മുന്നോട്ട് നയിച്ചു. അങ്ങനെ മൂന്നു പ്രാവശ്യവും മേല്പകറഞ്ഞ പോലെ മുന്നോട്ടുനീങ്ങി. അശരീരി മൂന്നു പ്രാവശ്യവും മേല്പോറഞ്ഞപോലെ ശബ്ദിച്ചു. ഒന്നും കാണുന്നില്ല! അങ്ങനെ എന്റെോ വാഹനത്തിന്റെെ ജീനിയുടെ ചെരിഞ്ഞ ഭാഗത്തുനിന്ന്‍ ഒരശരീരി എന്നോട് ശബ്ദിക്കുന്നത് കേട്ടു. അല്ലാഹുവാണ സത്യം, ഇതിനുവേണ്ടിയല്ല എന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഇതല്ല എന്നോട് കല്പ്പി ക്കപ്പെട്ടിട്ടുള്ളത്. അങ്ങനെ വാഹനത്തില്നിൃന്ന്‍ ഇറങ്ങി ഞാന്‍ നടന്നു. അപ്പോള്‍ എന്റെത പിതാവിന്റെ ഒരു ആട്ടിടയന്‍ ആടുകളെ മേയ്ക്കുന്നതായി ഞാന്‍ കണ്ടു. അയാളുടെ കരിമ്പടക്കുപ്പായം ഞാന്‍ വാങ്ങി ധരിക്കുകയും എന്റെി കുതിരയേയും കൂടെയുള്ള വസ്തുക്കളെയും അയാളെ ഏല്പ്പികക്കുകയും ചെയ്തു. എന്നിട്ട് ഞാന്‍ മക്കയിലേക്ക് പുറപ്പെട്ടു. ഞാന്‍ മലഞ്ചെരുവിലൂടെ സഞ്ചരിക്കുമ്പോള്‍ കൂടെ ഭക്ഷണസാധനങ്ങളോ വെള്ളമോ ഒന്നുമില്ലാത്ത ഒരാള്‍ നടന്നുവരുന്നതായി കണ്ടു. അങ്ങനെ വൈകുന്നേരമായി മഗ്രിബ് നമസ്കരിച്ചു. അയാള്‍ എനിക്കു മനസ്സിലാക്കുവാന്‍ കഴിയാത്ത ചില വാക്കുകള്‍ ഉച്ചരിച്ചു ചുണ്ടനക്കുന്നതായി ഞാന്‍ കണ്ടു. അപ്പോഴതാ ഭക്ഷണം നിറച്ച ഒരു പാത്രവും വെള്ളം നിറച്ച മറ്റൊരു പാത്രവും ആസന്നമായി. ഞാന്‍ അതില്നിാന്ന് ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. അങ്ങനെ കുറെ ദിവസം ഞാന്‍ ആ ആളോടൊത്തു തുടര്ന്നു . അങ്ങനെ അദ്ദേഹം എനിക്ക് ഇസ്മുല്‍ അഅദം (اسم الله الأعظم) പഠിപ്പിച്ചുതന്നു. പിന്നെ അദ്ദേഹം അപ്രത്യക്ഷനാകുകയും ഞാനൊറ്റക്ക് അവശേഷിക്കുകയും ചെയ്തു.

“അങ്ങനെ ഒരു ദിവസം ഞാന്‍ ഒറ്റപ്പെട്ട് ഏകാന്തതയില്‍ മനസ്സ് മുഷിഞ്ഞപ്പോള്‍ ഇസ്മുല്‍ അഅദം കൊണ്ട് അല്ലാഹുവിനെ വിളിച്ച് പ്രാര്ഥിിച്ചു. അപ്പോഴതാ എന്റെന അരയിലെ അരയുടുപ്പ്‌ പിടിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: ചോദിക്കുക, ചോദിക്കുന്നത് നിനക്ക് നല്ക പ്പെടും. അയാളുടെ ഈ വാക്ക് എന്നെ വല്ലാതെ ഭയപ്പെടുത്തി. അപ്പോള്‍ അയാള്‍ പറഞ്ഞു: നിനക്ക് ഭയപ്പെടാനൊന്നുമില്ല. ഞാന്‍ നിന്റെു സഹോദരന്‍ ഖിള്ര്‍ (الخضر) ആണ്. എന്റെ സഹോദരന്‍ ദാവൂദാണ് (داود عليه السلام) നിനക്ക് ഇസ്മുല്‍ അഅദം പഠിപ്പിച്ചുതന്നത്. നിന്റെ് ശത്രുക്കള്ക്കെളതിരായി ഇതുകൊണ്ട് പ്രാര്ഥി്ച്ചുപോകരുത്. ഉടന്‍ അയാള്‍ ദുന്യാദവിലും ആഖിറത്തിലും നാശമടഞ്ഞവനായി പോകും. എന്നാല്‍ ഇതുകൊണ്ട് നീ ദുആ ചെയ്യേണ്ടത് നിന്റെ ഭീരുത്വം നശിച്ച് ഹൃദയശക്തി നേടുവാന്‍ വേണ്ടിയാണ്. നിന്റെ് ദുര്ബ്ബുലത ഇല്ലാതായി ശക്തനാകുവാനും ഏകാന്തതയിലൂടെ ദു:ഖശമനം നേടി സന്തോഷം ലഭിക്കുവാനും എല്ലാ സമയങ്ങളിലും പുതിയ പുതിയ ആഗ്രഹങ്ങള്‍ ഉണ്ടാകാനും വേണ്ടിയായിരിക്കണം നിന്റെം പ്രാര്ത്ഥ ന. പിന്നെ അദ്ദേഹം എന്നെ വിട്ടേച്ചു പോയിക്കളഞ്ഞു. (الطبقات الصوفية ص. 29-31) ത്വബ ക്വാത്തില്‍ അബ്ദുര്റങഹ്മാനിസ്സലമി 29-31 വരെ പേജുകളില്‍ ഇബ്റാഹീം ഇബ്നു അദ്ഹമിനെ സംബന്ധിച്ച് വിവരിച്ചപ്പോള്‍ ഉദ്ധരിച്ച് സംസാരിച്ചിട്ടുണ്ടെന്ന് കാണാം. (الفكر الصوفي 44) നോക്കുക.

ഈ കെട്ടുകഥയാണ് സൂഫികള്‍ അവലംബിക്കുന്നത്. ഇതില്‍ ഒരുപാട് കാര്യങ്ങള്‍ ചിന്തിക്കാനുണ്ട്. ഇതിന്നുവേണ്ടിയല്ല നിന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന അശരീരിയുടെ വാക്ക് കേട്ട് എന്തിന് ദുനിയാവിനെ വിട്ട് യാത്ര തുടങ്ങണം. അശരീരി സംസാരിക്കുന്നത് വേട്ടക്ക് പുറപ്പെട്ടപ്പോഴാണല്ലോ. അതുകൊണ്ട് വേട്ട ഉപേക്ഷിച്ച് ജനസേവനത്തിന്നായി നാട്ടിലേക്ക് എന്തുകൊണ്ട് തിരിച്ചുകൂടാ? ഒന്നാമതായി ഇവരുടെ അവലംബം തന്നെ കെട്ടുകഥ. നടന്ന ഒരു സംഭവമല്ല ഇതെന്നാണ് വിവേകമുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. രണ്ടാമതായി ഇദ്ദേഹത്തിന്ന്‍ മാര്ഗ്ഗലദര്ശ്നം ലഭിക്കുന്നത് ഒരശരീരിയുടെ ശബ്ദത്തില്നി്ന്നാണ്. മുസ്ലിംകള്‍ മാര്ഗ്ഗ്ദര്ശ്നമായി സ്വീകരിക്കേണ്ടത് അല്ലാഹുവിന്റെര ഖുര്ആകനില്നിനന്നും നബിചര്യയില്നിലന്നുമാണ്. അതുകൊണ്ട് തുടക്കത്തില്തടന്നെ ഇസ്ലാമും സൂഫിസവും രണ്ട് വ്യത്യസ്ത മാര്ഗ്ഗനത്തിലൂടെയാണ് ചരിക്കുന്നതെന്ന്‍ മനസ്സിലാക്കുവാന്‍ പ്രയാസമില്ല. അശരീരിയുടെ വാക്ക് തെളിവിനു പറ്റുകയില്ലെന്നു മാത്രമല്ല ഈ അശരീരി ആരാണെന്നതിനു യാതൊരു തെളിവുമില്ല. ഇസ്ലാമിന്റെു മാര്ഗ്ഗവത്തില്നികന്ന്ആ ളുകളെ വഴി തെറ്റിക്കുവാന്വേുണ്ടി ശ്രമിക്കുന്ന ചെകുത്താനല്ലെന്ന് ആരുകണ്ടു? മൂന്നാമതായി അദ്ദേഹം ആട്ടിടയന്റെത കമ്പിളിവസ്ത്രം വാങ്ങി ധരിക്കുകയും വാഹനവും മറ്റു വസ്തുക്കളും ഇടയനെ ഏല്പിസക്കുകയും ചെയ്യുന്നു. ഇതാരുടെ ചര്യയാണ്? നബിയുടെയും സ്വഹാബത്തിന്റെ യും മുസ്ലിംകളുടെയും ചര്യയോ സന്യാസികളുടെ സമ്പ്രദായമോ? നമസ്കാര സമയങ്ങളില്‍ ഭംഗിയുള്ള ശുദ്ധമായ വസ്ത്രം ധരിക്കണമെന്ന മതനിയമം ഇയാള്ക്ക് ഇനി പാലിക്കുവാന്‍ കഴിയുമോ? അല്ലാഹു പറയുന്നു:

يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ

“മനുഷ്യരേ, എല്ലാ നമസ്കാര സ്ഥലങ്ങളിലും നിങ്ങളുടെ ഭംഗി വസ്ത്രം ഉപയോഗിക്കുവീന്‍!” (7:31)

അതുപോലെ തന്നെ ചിന്തിക്കേണ്ടതായ മറ്റൊരു കാര്യവും ഇതിലുണ്ട്. നബിﷺ യാത്രകളില്‍ വാഹനം ഉപയോഗിച്ചിരുന്നു. ഹജ്ജിനു പോകുന്ന ഒരാള്‍ കാല്ന ടയായി നടക്കുന്നതു കണ്ടപ്പോള്‍ കൂടെയുള്ള ഒട്ടകപ്പുറത്ത് യാത്ര ചെയ്യുവാന്‍ നബി ﷺ കല്പിുച്ചതായി ശരിയായ ഹദീഥുകളില്‍ കാണുന്നു. ഇയാളാവട്ടെ ഉള്ള വാഹനം ഉപേക്ഷിച്ച്കാല്നനടയായി യാത്ര തുടരുന്നു. ഇതാരുടെ ചര്യയാണ്.നാലാമതായി ഇദ്ദേഹം മാതാപിതാക്കളെയും കുടുംബത്തെയും നാട്ടുകാരെയും നാട്ടിനെയും വിട്ടുകൊണ്ടാണല്ലോ സന്മാര്ഗ്ഗം തേടി നടക്കുന്നത്. ഇത് ഹിജ്റ രണ്ടാം നൂറ്റാണ്ടിലാണെന്ന് പറയപ്പെടുന്നു. അന്ന്‍ മുസ്ലിം ലോകത്തു നിന്നും ഹിജ്റ പോകേണ്ടതായ യാതൊരു പരിതസ്ഥിതിയുമില്ല. ഉത്തമ നൂറ്റാണ്ടുകളില്‍ പെട്ട കാലം. നാട്ടില്‍ നിന്ന്‍ ദീനീ പ്രവര്ത്തതനം നടത്തുകയും കുടുംബത്തെയും മാതാപിതാക്കളെയും രക്ഷിക്കുകയും ചെയ്യേണ്ടതായ ഒരു മനുഷ്യന്‍ നാടും വീടും വിട്ട് ഓടിപ്പോകുന്നത് ഇസ്ലാമികമല്ലതന്നെ. അഞ്ചാമതായി ഭക്ഷണമോ പാനീയമോ കയ്യില്‍ വെക്കാതെ അദൃശ്യമായ ഭക്ഷണത്തെ ആശ്രയിച്ചുകൊണ്ട് യാത്ര ചെയ്യുന്ന ഒരാളെ കണ്ടുമുട്ടുന്നു. അയാള്‍ മന്ത്രമുച്ചരിച്ച് ഭക്ഷണവും പാനീയവും വരുത്തുന്നു. ഇത് ഇസ്ലാമികമാണോ? യാത്രക്കാരന്‍ ഭക്ഷണത്തിനുള്ള മാര്ഗ്ഗംച മുന്കൂയട്ടി കാണണമെന്ന് ഇസ്ലാം കല്പിതക്കുന്നു. ഭക്ഷണത്തിനു വഴികാണാതെ ഹജ്ജ് കര്മ്മംള നിര്വ്വ ഹിക്കാന്‍ വന്നവരെ നബി ﷺ വിലക്കിയില്ലേ. നബിയും സ്വഹാബത്തും യാത്രക്കൊരുങ്ങുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ സമ്പാതിക്കാതെയായിരുന്നുവോ യാത്ര ചെയ്തിരുന്നത്? ആറാമതായി അദ്ദേഹം കണ്ടത് ദാവൂദ് നബി (അ)യെയാണെന്ന് പറയുന്നു. ദാവൂദ് നബി ദുനിയാവിനെ കൈവിട്ട് ദേശാടനത്തിനായി നടന്ന്‍ രാജ്യഭരണം വിട്ടോടിയ സൂഫിയല്ലല്ലോ. മാതൃകാപരമായി രാജ്യം ഭരിച്ച പ്രവാചകനായ രാജാവാണല്ലോ. ദാവൂദ് നബിയെയാണ് കണ്ടതെങ്കില്‍ ഖുറാസാനില്‍ പോയി രാജ്യഭരണം ഏറ്റെടുത്ത് മാതൃകാപരമായ ഇസ്ലാമിക ഭരണം നടത്തി മനുഷ്യര്ക്ക് ഉപകാരം ചെയ്യുവാനായിരിക്കും ഉപദേശിക്കുക. കൂടാതെ മരണപ്പെട്ടു പോയ ദാവൂദ് നബി ഭൂമിയില്‍ വന്ന്‍ ജനങ്ങളെ ഉപദേശിക്കുകയാണെങ്കില്‍ ദാവൂദ് നബിയുടെ മരണശേഷം സുലൈമാന്‍ നബിയെ എന്താവശ്യത്തിനാണ്‌ പ്രവാചകനായി നിയോഗിച്ചത്. മൂസാ (അ) ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹമ്മദ്‌ നബി ﷺയെ പിന്തുളടരുകയല്ലാതെ വേറെ മാര്ഗ്ഗമില്ലെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്‌. അപ്പോള്‍ ദാവൂദ് (അ) മുഹമ്മദ്‌ നബിയുടെ മാര്ഗ്ഗം ഉപദേശിച്ചുകൊടുക്കുകയല്ലാതെ സ്വന്തമായി ഒരു ‘ഇസ്മുല്‍ അഅദം’ ഇബ്റാഹീമിബ്നു അദ്ഹമിനു സ്വകാര്യമായി ഉപദേശിച്ചുകൊടുക്കുമോ? ഹദീഥുകളില്‍ വന്ന ഇസ്മുല്‍ അഅദം ഈ ജാതിയിലുള്ളതല്ലല്ലോ. ഇബ്റാഹീമിബ്നു അദ്ഹമിന്റെട മുമ്പോ പിമ്പോ ആര്ക്കും ഇത് ദാവൂദ് നബി പഠിപ്പിച്ചതായും അറിയുന്നില്ല. സ്വഹാബത്തിനുപോലും പഠിപ്പിച്ചുകൊടുത്തിട്ടുമില്ല. ഇദ്ദേഹത്തിനു മാത്രം പഠിപ്പിച്ചുകൊടുക്കുവാന്‍ അല്ലാഹു ദാവൂദ് നബിയോട് കല്പി്ച്ചു എന്നു വരുമോ?

എഴാമതായി ഇസ്മുല്‍ അഅസം കൊണ്ട് പ്രാര്ഥി ച്ചപ്പോള്‍ ഖിള്ര്‍ നബി ഹാജരാകുന്നു. ഖിള്ര്‍ നബി മരിച്ചുപോയിട്ടുണ്ടെന്നാണ് ബലപ്പെട്ട അഭിപ്രായം. ശത്രുക്കള്ക്കെ്തിരെ പ്രാര്ഥിോച്ചുപോയാല്‍ പാടെ നശിക്കുമെന്ന്‍ ഉപദേശിക്കുകയും ചെയ്യുന്നു. ഇതൊന്നും ദാവൂദ് നബി പഠിപ്പിച്ചിട്ടില്ല.

തെറ്റ് ചെയ്യാവുന്ന മനുഷ്യന്‍ എന്ന നിലക്ക് അങ്ങിനെയെങ്ങാനും പ്രാര്ഥികച്ചുപോയാല്‍ എന്തൊരപകടമായിരിക്കും ലോകത്ത് സംഭവിക്കുക. അപ്പോള്‍ ഇത്രയും അപകടം പിടിച്ച പ്രാര്ത്ഥെന എന്തിനു പഠിപ്പിച്ചു കൊടുക്കണം?

ഇബ്റാഹീമിബ്നു അദ്ഹമിന്റെുയും അതുപോലെയുള്ള സൂഫി ഭാവനാ കഥകളുമാണ് സൂഫിസത്തിന്റെ് തെളിവുകള്‍. അത് ഒരിക്കലും ഇസ്ലാമുമായി പൊരുത്തപ്പെടുകയില്ല. അതുകൊണ്ട് ഇസ്ലാമിന്റെക സുന്ദരമായ സ്വരൂപത്തെ സൂഫിസം വികൃതമാക്കി എന്ന് പറഞ്ഞാല്‍ പോരാ. ഇസ്ലാമിനു വിരുദ്ധമായ ഒരു പുതിയ മതം ഉണ്ടാക്കുകയാണ് സൂഫിസം പില്ക്കാഎലത്ത് ചെയ്തുകൂട്ടിയിട്ടുള്ളത്.

0
0
0
s2sdefault

സൂഫിസം: മറ്റു ലേഖനങ്ങൾ