അസ്മാഉല്ലാഹ്: വിശ്വാസത്തിന്‍റെ റുക്നുകള്‍

തയ്യാറാക്കിയത്: അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

Last Update 2023 September 06, 21 Safar, 1445 AH

അസ്മാഉല്‍ഹുസ്നയില്‍ വിശ്വസിക്കുമ്പോള്‍ മൂന്നു കാര്യങ്ങളില്‍ വിശ്വസിക്കേണ്ടതുണ്ട്.

ഒന്ന്: ആ നാമത്തില്‍ വിശ്വസിക്കല്‍.

രണ്ട്: ആ നാമം ഉള്‍കൊണ്ടിട്ടുള്ള അര്‍ത്ഥത്തില്‍ വിശ്വസിക്കല്‍.

മൂന്ന്: ആ നാമം തേടുന്ന വിധിയിലും തേട്ടത്തിലും വിശ്വസിക്കല്‍.

ഉദാഹരണത്തിന് അര്‍റഹ്‍മാന്‍ എന്ന നാമം. അല്ലാഹുവിന്‍റെ അര്‍റഹ്‍മാന്‍ എന്ന നാമത്തിലും പരമകാരുണികന്‍ എന്ന അതിന്‍റെ അര്‍ത്ഥത്തിലും സൃഷ്ടിച്ചും ഉപജീവനം വിശാലമാക്കിയും മുഴുസൃഷ്ടികളോടും കരുണചെയ്യുന്നവന്‍, ഭൗതികലോകത്ത് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും ഒരുപോലെ കരുണ ചെയ്യുന്നവന്‍ തുടങ്ങിയുള്ള അതിന്‍റെ തേട്ടത്തിലും കാരുണ്യത്തേയും കരുണകാണിക്കുന്നവരേയും അവന്‍ ഇഷ്ടപ്പെടുന്നു എന്ന അതിന്‍റെ വിധിയിലും വിശ്വസിക്കണം.

 

0
0
0
s2sdefault

തൗഹീദ് : മറ്റു ലേഖനങ്ങൾ