ഫിഖ്ഹിന്‍റെ ക്രോഡീകരണം

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2023 July 20, 2 Muharram, 1444 AH

 

ഈ കാലത്ത് വൈജ്ഞാനിക ചലനങ്ങൾ അതിന്‍റെ എല്ലാ മേഖലകളിലും ഊർജ്ജസ്വലമായി. വിജ്ഞാനങ്ങളുടെ ക്രോഡീകരണമാണ് അതിൽ പ്രധാനം. നബിചര്യയുടെ ക്രോഡീകരണത്തെ സംബന്ധിച്ച് നാം പറഞ്ഞു കഴിഞ്ഞു. ക്രോഡീകരിക്കപ്പെട്ട വിജ്ഞാനങ്ങളിൽപ്പെട്ടതാണ് കർമശാസ്ത്രവും (علم الفقه). നബി ചര്യയുടെ ക്രോഡീകരണത്തിൽ നിന്ന് വളരെ നേട്ടം ഫിഖ്ഹിനുണ്ടായിട്ടുണ്ട്. ഫിഖ്ഹിന്‍റെ രണ്ടാമത്തെ അസ്‍ല് സുന്നത്താണ്.

ഇതര വിജ്ഞാനങ്ങളുടെ ക്രോഡീകരണവും ഫിഖ്ഹിന് പ്രയോജനം ചെയ്തിട്ടുണ്ട്. അതായത് നഹ്‍വ്, സ്വർഫ്, ബലാഗ, ഭാഷ, കണക്ക് തുടങ്ങിയവ. ഫിഖ്ഹിന് ഇവയോടെല്ലാം സുദൃഢ ബന്ധവുമുണ്ട്.

ഈ കാലത്ത് നബിചര്യയുമായി കൂട്ടിക്കലർത്തിയാണ് ഫിഖ്ഹ് രചിക്കപ്പെട്ടത്. കാരണം സുന്നത്തും, സ്വഹാബത്തിന്‍റെയും താബിഉകളുടെയും അഭിപ്രായങ്ങളുമാണ് ഫിഖ്ഹിന്‍റെ അവലംബം.

ഇമാം മാലികിന്‍റെ മുവത്വയാണ് ഇതിന് ഉദാഹരണം. സുഫ്‍യാനു സ്സൗരിയുടെ الجامع الكبير ശാഫിയുടെ اختلاف الحديث എന്നിവയും അവക്കുദാഹരണങ്ങളാണ്. നബിചര്യ ഒഴിവാക്കി ഫിഖ്ഹ് മാത്രം എഴുതിയ ഗ്രന്ഥങ്ങളുമുണ്ട് . ഹനഫീ പണ്ഡിതന്മാരാണ് ഇങ്ങനെയുള്ള ഗ്രന്ഥ രചന നടത്തിയത്. അബു യൂസഫിന്‍റെ കിതാബുൽ ഖറാജ് (كتاب الخرج لأبي يوسف) ഇസ്ലാമിക രാഷ്ട്രത്തിലെ സാമ്പത്തിക പദ്ധതി വിവരിക്കുന്ന ഫിഖ്ഹ് ഗ്രന്ഥമാണ്. അപ്രകാരം തന്‍റെ ഇമാമിന്‍റെ മദ്ഹബിലെ അടിസ്ഥാന മസ്അലകൾ ക്രോഡീകരിച്ച് മുഹമ്മദ് ബ്നുൽ ഹസനു ശൈബാനിയുടെ ആറ് ഗ്രന്ഥങ്ങളും ഫിഖ്ഹ് തന്നെ. പണ്ഡിതന്മാർ ഈ ഗ്രന്ഥങ്ങളെ ക്രമീകരിച്ച് അധ്യായങ്ങളാക്കിതിരിച്ചിട്ടുണ്ട്.

ഈ കാലത്ത് എഴുതിയ ഫിഖ്ഹ് ഗ്രന്ഥങ്ങൾ തെളിവുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു. പക്ഷപാതിത്വം ഒഴിവാക്കി സത്യം വെളിപ്പെടുത്തിയിരിക്കുന്നു. തര്‍ക്കങ്ങളും ചർച്ചകളും കൊണ്ട് നിറയ്ക്കപ്പെട്ടിരുന്നു അവ. ഇമാം ശാഫിയുടെ അൽ ഉമ്മ് (كتاب الام) അതിന് ഉത്തമ ഉദാഹരണമാണ്.

നാലു ഇമാമുകളെ സംബന്ധിച്ച് വിശദീകരിക്കുന്നിടത്ത് ഫിഖ്ഹ് ഗ്രന്ഥങ്ങളെക്കുറിച്ച് നമുക്ക് വിശദമായിപ്പറയാം.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ