ശരീഅത്തും ഫിഖ്ഹും ഒരു താരതമ്യം

ഡോ. ഉമര്‍ സുലൈമാന്‍ അല്‍ അശ്ഖര്‍ رحمه الله

Last Update 2022 July 04, 5 Dhuʻl-Hijjah, 1443 AH

ഇസ്ലാമിന്‍റെ ആദ്യകാലത്ത് നൽകിയ നിർവചനം തന്നെയായിരുന്നു ശരീഅത്തിനും നൽകിയിരുന്നത്. കാരണം മതത്തിന്‍റെ വിശ്വാസങ്ങൾ, വിധികൾ, മര്യാദകൾ, സ്വഭാവങ്ങൾ എന്നിവയെല്ലാം അന്ന് ആ രണ്ടു പദങ്ങളും ഉൾക്കൊണ്ടിരുന്നു. പിൽകാലക്കാരുടെ അടുക്കലും ശരീഅത്തും ഫിഖ്ഹും കർമാനുഷ്ഠാനങ്ങൾക്ക് പ്രയോഗിക്കപ്പെട്ടിരുന്നു. എന്നാൽ അവഗണിക്കാനാവാത്ത വ്യത്യാസം അവ തമ്മിലുണ്ട്. അതായത് അല്ലാഹുവിന്‍റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ട മതമാണ് ശരീഅത്ത്. ആ ശരീഅത്തിനെ നാം മനസ്സിലാക്കുന്നതാണ് ഫിഖ്ഹ്. ശരീഅത്ത് മനസ്സിലാക്കുന്നത് സുബദ്ധമായാൽ നമ്മുടെ ഫിഖ്ഹ് ശരീഅത്തിനോട് യോജിച്ചു. നമുക്ക് അബദ്ധം പിണഞ്ഞാൽ നാം ശരീരത്തിനെ ശരിയായ വിധം മനസ്സിലാക്കിയവരാവില്ല. എന്നാലത് ഫിഖ്ഹ് അല്ലാതാകുന്നില്ല.

താഴെ പോയിന്‍റുകളിൽ നിന്ന് ഫിഖ്ഹ്, ശരീഅത്ത് എന്നിവ തമ്മിലുള്ള വ്യത്യാസം പിൽക്കാലക്കാർ എങ്ങിനെ നിർണയിച്ചുവെന്ന് മനസ്സിലാക്കാം.

1. ഫിഖ്ഹും ശരീഅത്തും തമ്മിലുള്ള ബന്ധം പൊതുവായതും പ്രത്യേകമായതുമാണ്.

(العموم والخصوص من وجه) അല്ലാഹുവിന്‍റെ വിധിയിൽ മുജ്തഹിദിന് ശരിപറ്റിയ വിധികളിൽ ശരീഅത്തും ഫിഖ്ഹും യോജിക്കുന്നു. (അത് രണ്ടും ഒന്നുതന്നെയാണ്) മുജ്തഹിദിന് തെറ്റുപറ്റിയ വിഷയങ്ങളിൽ ശരീഅത്തും ഫിഖ്ഹും വ്യത്യസ്തമാകുന്നു. വിശ്വാസകാര്യങ്ങൾ സ്വഭാവ വിഷയങ്ങൾ പൂർണ സമുദായങ്ങളുടെ ചരിത്രകഥകൾ എന്നിവകളിൽ ഫിഖ്ഹും ശരീഅത്തും വ്യത്യസ്തങ്ങളാണ്.

2. ശരീഅത്ത് പൂർണ്ണമാണ്, ഫിഖ്ഹ് അങ്ങിനെയല്ല. ശരീഅത്ത് അടിസ്ഥാനം നിയമങ്ങൾ കൈകാര്യം ചെയ്യുന്നു ഈ അടിസ്ഥാനങ്ങളിൽ നിന്നാണ് നമ്മുടെ ജീവിതത്തിലെ ശരിഅത്ത് സ്പർശിക്കാത്ത വിഷയങ്ങൾ മുജ്തഹിദ് കണ്ടെത്തുന്നത്. എന്നാൽ ഫിഖ്ഹ് സമുദായത്തിലെ പണ്ഡിതന്മാർ കണ്ടെത്തുന്ന അഭിപ്രായങ്ങളാണ്.

3. ശരീഅത്ത് പൊതുവായിട്ടുള്ളതാണ്, ഫിഖ്ഹ് അങ്ങിനെയല്ല.

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ

ലോകര്‍ക്ക് കാരുണ്യമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല (21/107) എന്ന വിശുദ്ധ വചനം ശരീഅത്ത് എന്താണെന്നും അതിന്‍റെ ലക്ഷ്യമെന്താണെന്നും വ്യക്തമാക്കുന്നു.

4. ഇസ്ലാമിക ശരീഅത്ത് അഖില മനുഷ്യർക്കും ബാധകമായതാണ്. തക്‍ലീഫിന്‍റെ നിബന്ധന ഏതെല്ലാം വ്യക്തികളിൽ പൂർത്തിയായിട്ടുണ്ടോ അവർക്കെല്ലാം ശരീരത്തിലുള്ള വിശ്വാസ-കർമ്മ സ്വഭാവ സംബന്ധിയായ മുഴുവൻ കാര്യങ്ങളും നിർബന്ധമായി. ഫിഖ്ഹിന് ഈ സ്വഭാവമില്ല. അത് മുജ്തഹിദിന്‍റെ അഭിപ്രായമാണ്. ഒരു മുജ്തഹിദിന്‍റെ അഭിപ്രായം മറ്റൊരു മുജ്തഹിദിന് ബാധകമല്ല. മാത്രമല്ല, ഒരു മുജ്തഹിദിനെ അനുകരിക്കുന്ന മുഖല്ലിദുകള്‍ക്ക് മറ്റൊരു മുജ്തഹിദിന്‍റെ അഭിപ്രായങ്ങള്‍ ഉത്തമമായി തോന്നിയാൽ അയാളെ പിൻപറ്റാവുന്നതുമാണ്. അംഗീകരിക്കപ്പെട്ട ഒരു തത്വമാണ് പൊതുജനങ്ങൾക്ക് ഒരു കൃത്യ മദ്ഹബ് ഇല്ലയെന്നത്. അതായത് എന്നും ഒരു മദ്ഹബ് പിന്തുടരൽ അവന് നിർബന്ധമില്ല.

ഒരു മുജ്തഹിദ് ഒരു കാലത്തിനോ സ്ഥലത്തോ അനുയോജ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനാൽ മറ്റൊരു കാലത്തിനോ സ്ഥലത്തിനോ അത് യോജിച്ചുകൊള്ളണമെന്നില്ല. എന്നാൽ ശരീഅത്ത് അങ്ങിനെയല്ല. അത് ഏത് കാലത്തെയും സ്ഥലത്തെയും ഉൾക്കൊള്ളുന്നവയാണ്.

5. ശരീരത്ത് നിയമങ്ങൾ എന്നും ശരിയാണ്. അതിൽ അബദ്ധങ്ങളില്ല. ഫുഖഹാക്കളുടെ മനസ്സിലാക്കലുകൾക്ക് തെറ്റുപറ്റാം.

6. ശരീഅത്ത് നിയമങ്ങൾക്ക് സുസ്ഥിരതയും ശാശ്വതത്വവുമുണ്ട്.


അവലംബം: താരീഖുല്‍ ഫിഖ്‍ഹില്‍ ഇസ്‍ലാമി

വിവര്‍ത്തനം: അബ്ദുല്‍ഹഖ് സുല്ലമി, ആമയൂര്‍ رحمه الله

0
0
0
s2sdefault

ഫിഖ്‌ഹ് : മറ്റു ലേഖനങ്ങൾ