ഖുർആനിലെ വാക്യങ്ങൾ, അധ്യായങ്ങൾ എന്നിവയെപ്പറ്റി?

തയ്യാറാക്കിയത്: എം.എം അക്ബര്‍

Last Update: 12 October 2019

ഖുർആനിൽ 114 അധ്യായങ്ങളാണുള്ളത്. അധ്യായത്തിന് 'സൂറത്ത്' എന്ന് പേര്. ഓരോ സൂറത്തുകൾക്കും വ്യത്യസ്തങ്ങളായ പേരുകൾ നൽകപ്പെട്ടിട്ടുണ്ട്. ചില അധ്യായങ്ങളുടെ പ്രാരംഭശബ്ദങ്ങൾ അവയുടെ നാമങ്ങളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മറ്റ് ചില സൂറത്തുകൾക്ക് അവയുടെ മധ്യത്തിൽ പരാമർശിക്കപ്പെട്ട ഏതെങ്കിലും കാര്യങ്ങളാണ് പേരുകളായി നൽകപ്പെട്ടിരിക്കുന്നത്. പ്രതിപാദിക്കപ്പെട്ട പ്രധാന വിഷയങ്ങളെ സൂചിപ്പിക്കുന്ന നാമങ്ങൾ നൽകപ്പെട്ട സൂറത്തുകളുമുണ്ട്. മറ്റ് ചില സൂറത്തുകളുടെ പേരുകളാവട്ടെ അതിൽ പ്രതിപാദിക്കപ്പെട്ട അടിസ്ഥാന വിഷയങ്ങളെ ദ്യോതിപ്പിക്കുന്നവയാണ്.

സൂറത്തുകളുടെ വലിപ്പത്തിലും വലിയ അന്തരമുണ്ട്. മൂന്ന് വാചകങ്ങൾ മാത്രമുള്ള ചെറിയ അധ്യായങ്ങൾ മുതൽ മൂന്നൂറോളം വചനങ്ങളുള്ള ദീർഘമായ സൂറത്തുകൾ വരെയുണ്ട്.

സൂറത്തുകളിലെ ഓരോ വാക്യങ്ങൾക്കാണ് 'ആയത്തു' കളെന്നു പറയുക. ആയത്തുകളുടെ വലിപ്പത്തിലും ഗണ്യമായ അന്തരമുണ്ട്. ഏതാനും ശബ്ദങ്ങൾ മാത്രം ചേർന്ന ആയത്തുകൾ മുതൽ ഒരുപാട് ദീർഘമായ ആയത്തുകൾ വരെയുണ്ട്. പല ആയത്തുകളും സമ്പൂർണ്ണ വാക്യങ്ങളാണ്. എന്നാൽ, ഏതാനും ആയത്തുകൾ ചേർന്നാൽ മാത്രം പൂർണവാക്യമായിത്തീരുന്നവയുമുണ്ട്. അതുപോലെത്തന്നെ കുറേ പൂർണവാക്യങ്ങൾ ചേർന്ന ആയത്തുകളുമുണ്ട്. ആയത്തുകളുടെ ഘടനയും ദൈർഘ്യവുമെല്ലാം നിശ്ചയിച്ചിരിക്കുന്നത് ദൈവം തമ്പുരാനാണ്.

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ