'വേദഗ്രന്ഥം' എന്നത് കൊണ്ടുള്ള വിവക്ഷയെന്താണ്?

തയ്യാറാക്കിയത്: എം.എം അക്ബര്‍

Last Update 4 October 2019

'വേദം' ഒരു സംസ്‌കൃത പദമാണ്. അറിവ്, വിദ്യ എന്നൊക്കെയാണ് ഈ പദത്തിനർത്ഥം. വേദാന്തദർശന പ്രകാരം വേദം ശ്രുതിയാണ്. പടച്ചതമ്പുരാനിൽ നിന്ന് ഋഷിമാര്‍ ശ്രവിച്ച വചനങ്ങളാണ് വേദത്തിന്‍റെ ഉള്ളടക്കമെന്നാണ് വിശ്വാസം. പരമപുരുഷനിൽ നിന്നാണ് വേദം ഉൽപ്പന്നമായത്' എന്നാണ്‌ ഋഗ്വേദം (10:90:9) പറയുന്നത്. ഏതായിരുന്നാലും ദൈവികഗ്രന്ഥം എന്ന അർത്ഥത്തിലാണ് 'വേദം' എന്ന പദം ഇന്ത്യയിൽ വ്യവഹരിക്കപ്പെട്ടു പോന്നിട്ടുള്ളത്. ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെട്ട സെമിറ്റിക് മതങ്ങളുടെ അനുയായികളും കാലാന്തരത്തിൽ തങ്ങളുടെ മതഗ്രന്ഥങ്ങളെ വേദങ്ങൾ എന്ന് വിശേഷിപ്പിക്കുകയാണുണ്ടായത്.

വേദഗ്രന്ഥം എന്ന അർത്ഥത്തിൽ ഖുർആൻ പ്രയോഗിക്കുന്നത് 'അൽ കിതാബ് ' എന്ന പദമാണ്. ഗ്രന്ഥം (the scripture) എന്നർത്ഥം. പ്രവാചകന്മാർക്ക് പടച്ചതമ്പുരാൻ അവതരിപ്പിച്ച ദിവ്യവെളിപാടുകളാണ് വേദഗ്രന്ഥത്തിന്റെ ഉള്ളടക്കമെന്നാണ് ഖുർആനിക വീക്ഷണം . ദിവ്യ വെളിപാടുകൾക്കാണ് 'വഹ്‌യ്‌ ' എന്ന് പറയുന്നത്. വേദഗ്രന്ഥത്തിൽ 'വഹ്‌യ്‌ ' മാത്രമേയുണ്ടാവൂ. എന്നാൽ, ഒരു പ്രവാചകന് ലഭിക്കുന്ന എല്ലാ വഹ്‌യും വേദഗ്രന്ഥത്തിൽ ഉൾക്കൊള്ളിക്കണമെന്നില്ല. വേദഗ്രന്ഥത്തിൽ ഉൾക്കൊള്ളിക്കണമെന്ന നിർദേശത്തോടെ ലഭിക്കുന്ന 'വഹ്‌യ്‌ ' ആണ് അതിൽ ഉൾക്കൊള്ളിക്കുന്നത് .

0
0
0
s2sdefault

ദഅ്‌വ : മറ്റു ലേഖനങ്ങൾ